ചെക്ക്പോസ്റ്റുകളിലെ വിജിലന്‍സ് പരിശോധന; വാളയാറിലും പാറശാലയിലും വ്യാപക ക്രമക്കേട് കണ്ടെത്തി
Sunday, August 27, 2023 10:47 AM IST
പാലക്കാട്: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. വാളയാര്‍, പാറശാല ചെക്ക്പോസ്റ്റുകളില്‍ വ്യാപക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടു.
പാറശാല ആര്‍ടിഒ ചെക്ക്പോസ്റ്റില്‍നിന്ന് 11,900 രൂപയുടെ കൈക്കൂലി പണം പിടിച്ചെടുത്തു. വേലന്താവളം ചെക്ക്പോസ്റ്റില്‍നിന്ന് 4000 രൂപ കണ്ടെടുത്തു. വാളയാര്‍ ചെക്ക്പോസ്റ്റില്‍നിന്ന് 85000 രൂപ പിഴ ഈടാക്കി. മതിയായ പരിശോധനകളില്ലാതെ വാഹനങ്ങള്‍ കടത്തിവിട്ടതിനും കൈക്കൂലി വാങ്ങിയതിനുമാണ് നടപടി.
സംസ്ഥാനത്തെ ഒന്‍പത് അതിര്‍ത്തി ചെക്ക്പോസ്റ്റിലും 19 കന്നുകാലി ചെക്ക്പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക്പോസ്റ്റുകളിലുമാണ് ഓപ്പറേഷന് ട്രഷര്‍ ഹണ്ട് എന്ന പേരില്‍ പരിശോധന നടന്നത്.
ഓണക്കാലത്ത് അതിര്‍ത്തി കടന്നുവരുന്ന ചരക്ക് വാഹനങ്ങള്‍ പലതും മതിയായ പരിശോധനകള്‍ ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ കടത്തിവിടുന്നതെന്ന് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.