ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ സം​പ്രേ​ഷ​ണ​ത്തി​നി​ടെ വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ.

ബെ​റ്റിം​ഗ്, വാ​തു​വ​യ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ, പ​ര​സ്യ ഏ​ജ​ൻ​സി​ക​ൾ, സാ​മൂ​ഹ്യ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യ്ക്കെ​തി​രെ 2021 ഐ​ടി ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ണം അ​പ​ഹ​രി​ക്കു​ന്ന​താ​ണ്. വി​ദേ​ശ​രാ​ജ്യ​ത്തേ​ക്ക് പ​ണം ക​ട​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ശ്ര​മ​ങ്ങ​ളും ഇ​തി​ന് പി​ന്നി​ലു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.