ചെ​സ് ലോ​ക​ക​പ്പ്: ഫൈ​ന​ലി​ൽ പ്ര​ഗ്നാ​ന​ന്ദ​യ്ക്ക് തോ​ൽ​വി
ചെ​സ് ലോ​ക​ക​പ്പ്: ഫൈ​ന​ലി​ൽ പ്ര​ഗ്നാ​ന​ന്ദ​യ്ക്ക് തോ​ൽ​വി
Thursday, August 24, 2023 5:43 PM IST
ബാ​ക്കു (അ​സ​ർ​ബൈ​ജാ​ൻ): ചെ​സ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ര​മേ​ഷ് ബാ​ബു പ്ര​ഗ്നാ​ന​ന്ദ പൊ​രു​തി തോ​റ്റു. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നോ​ടാ​ണ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. കാ​ൾ​സ​ന്‍റെ ആ​ദ്യ ലോ​ക​ക​പ്പ് കി​രീ​ട​മാ​ണി​ത്.

ഫൈ​ന​ലി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തി​നാ​ൽ ഇ​ന്ന് ന​ട​ന്ന ടൈ​ബ്രേ​ക്ക​റി​ലൂ​ടെ​യാ​ണ് ജേ​താ​വി​നെ നി​ശ്ച​യി​ച്ച​ത്. ട്രൈ​ബ്രേ​ക്ക​റി​ലെ ആ​ദ്യ ഗെ​യിം ജ​യി​ച്ച കാ​ൾ​സ​ൺ ര​ണ്ടാം ഗെ​യി​മി​ൽ സ​മ​നി​ല പി​ടി​ച്ച് കി​രീ​ടം ചൂ​ടു​ക​യാ​യി​രു​ന്നു.


ലോ​ക​ക​പ്പി​ൽ വെ​ള്ളി നേ​ടി​യ പ്ര​ഗ്നാ​ന​ന്ദ 2024 ഫി​ഡെ കാ​ൻ​ഡി​ഡേ​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചു. വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു ശേ​ഷം ചെ​സ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് പ്ര​ഗ്നാ​ന​ന്ദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<