ചെ​സ് ലോ​ക​ക​പ്പ്: ര​ണ്ടാം പോ​രി​ലും സ​മാ​സ​മം, ഇ​നി ടൈ​ബ്രേ​ക്ക​ർ
ചെ​സ് ലോ​ക​ക​പ്പ്: ര​ണ്ടാം പോ​രി​ലും സ​മാ​സ​മം, ഇ​നി ടൈ​ബ്രേ​ക്ക​ർ
Wednesday, August 23, 2023 10:56 PM IST
ബാ​കു: ഫി​ഡെ ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​താ​രം ആ​ർ. പ്ര​ഗ്നാ​ന​ന്ദ​യും നോ​ർ​വീ​ജി​യ​ൻ ഇ​തി​ഹാ​സം മാ​ഗ്ന​സ് കാ​ൾ​സ​നും ത​മ്മി​ലു​ള്ള ര​ണ്ടാം ഗെ​യി​മും സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

ഇ​രു​വ​ർ​ക്കും .50 പോ​യി​ന്‍റു​ക​ൾ വീ​തം ല​ഭി​ച്ച് ആ​കെ സ്കോ​ർ 1-1 എന്ന നി​ല​യി​ൽ ആ​യ​തോ​ടെ, ജേ​താ​വി​നെ ക​ണ്ടെ​ത്തു​ക വ്യാഴാഴ്ച ന​ട​ക്കു​ന്ന ടൈ​ബ്രേ​ക്ക​ർ പോ​രി​ലൂ​ടെ​യാ​യി​രി​ക്കും.


ക​റു​ത്ത ക​രു​ക്ക​ളു​മാ​യി ആ​ണ് പ്ര​ഗ്നാ​ന​ന്ദ ഇ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. 30 നീ​ക്ക​ങ്ങ​ൾ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇ​രു​താ​ര​ങ്ങ​ളും സ​മ​നി​ല സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ ഗെ​യി​മി​ൽ വെ​ള്ള ക​രു​ക്ക​ളു​മാ​യി പോ​രാ​ടി​യ ഇ​ന്ത്യ​ൻ താ​രം 38 നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കാ​ൾ​സ​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചി​ട്ട​ത്.
Related News
<