ചെസ് ലോകകപ്പ്: രണ്ടാം പോരിലും സമാസമം, ഇനി ടൈബ്രേക്കർ
Wednesday, August 23, 2023 7:06 PM IST
ബാകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്നാനന്ദയും നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനും തമ്മിലുള്ള രണ്ടാം ഗെയിമും സമനിലയിൽ കലാശിച്ചു.
ഇരുവർക്കും .50 പോയിന്റുകൾ വീതം ലഭിച്ച് ആകെ സ്കോർ 1-1 എന്ന നിലയിൽ ആയതോടെ, ജേതാവിനെ കണ്ടെത്തുക വ്യാഴാഴ്ച നടക്കുന്ന ടൈബ്രേക്കർ പോരിലൂടെയായിരിക്കും.
കറുത്ത കരുക്കളുമായി ആണ് പ്രഗ്നാനന്ദ ഇന്നത്തെ പോരാട്ടത്തിനിറങ്ങിയത്. 30 നീക്കങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇരുതാരങ്ങളും സമനില സമ്മതിക്കുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന ആദ്യ ഗെയിമിൽ വെള്ള കരുക്കളുമായി പോരാടിയ ഇന്ത്യൻ താരം 38 നീക്കങ്ങൾക്കൊടുവിലാണ് കാൾസനെ സമനിലയിൽ പിടിച്ചിട്ടത്.