ലുധിയാനയിൽ സ്കൂളിന്റെ മേൽക്കൂര അടർന്നു വീണ് അധ്യാപകൻ മരിച്ചു
Wednesday, August 23, 2023 6:37 PM IST
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകൻ മരിച്ചു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ലുധിയാനയിലെ ബദ്ദോവാളിലുള്ള സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.
അധ്യാപകർ ഉപയോഗിക്കുന്ന സ്റ്റാഫ് റൂമിന്റെ മേൽക്കൂരയാണ് അടർന്നു വീണത്. നാല് അധ്യാപകരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഇതിൽ ഒരാൾ മരണപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ബിആർഎസ് നഗർ സ്വദേശി രവീന്ദർ കൗർ ആണ് മരിച്ചത്. ഇംഗ്ലീഷ് അധ്യാപകരായ രവീന്ദർ കൗറും നരേന്ദ്രപാൽ കൗറും മറ്റ് രണ്ട് അധ്യാപകരുമാണ് സംഭവ സമയം സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്നത്.