തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ തി​രു​വോ​ണം മു​ത​ല്‍ മൂ​ന്ന് ദി​വ​സം തു​റ​ക്കി​ല്ല. തി​രു​വോ​ണ ദി​വ​സ​മാ​യ ഓ​ഗ​സ്റ്റ് 29 മു​ത​ൽ 31 വ​രെ ക​ട​ക​ള്‍​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഭ​ക്ഷ്യ - പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി. ഓ​ഗ​സ്റ്റ് 27 ഞാ​യ​റാ​ഴ്ച​യും ഉ​ത്രാ​ട ദി​ന​മാ​യ ഓ​ഗ​സ്റ്റ് 28നും ​റേ​ഷ​ന്‍ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ മ​ഞ്ഞ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​ത്തി​ന് നേ​ര​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. മ​ഞ്ഞ കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് പു​റ​മെ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും ക​ഴി​യു​ന്ന 20,000 പേ​ര്‍​ക്ക് കൂ​ടി ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റു​ണ്ടാ​കും.