ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു: സ്പീക്കർ എ.എൻ. ഷംസീർ
Tuesday, August 22, 2023 7:57 PM IST
കൊച്ചി: ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെന്നും സ്പീക്കർ പറഞ്ഞു. സഹോദരന് അയ്യപ്പന് പുരസ്കാര വിതരണം നടത്തുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതിന് വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താൻ. അങ്ങനെ പറയാൻ സാധിക്കില്ലെങ്കിൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്. വീണ്ടും നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൻഎസ്എസും ആർഎസ്എസും രംഗത്തെത്തിയിരുന്നു.