ടി.പി. വധക്കേസ് പ്രതികൾ ട്രെയിനിൽ "സ്വതന്ത്രർ'; വീഡിയോ പങ്കുവച്ച് കെ.കെ. രമ
Tuesday, August 22, 2023 7:11 PM IST
കണ്ണൂർ: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ട്രെയിനിൽ "സുഖയാത്ര' അനുവദിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി കെ.കെ. രമ എംഎൽഎ.
കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടി സുനി, എം.സി. അനൂപ് എന്നിവരെ കൈവിലങ്ങ് അണിയിക്കാതെ ട്രെയിനിൽ കൊണ്ടുപോകുന്ന വീഡിയോ പങ്കുവച്ചാണ് രമ പോലീസിനെതിരെ രംഗത്തെത്തിയത്.
വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് പ്രതികൾ വിലങ്ങ് ധരിക്കാതെ ഇരുന്നത്. ക്രിമിനലുകള്‍ക്ക് അഭ്യന്തര വകുപ്പ് കുടപിടിക്കുകയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് സംഭവം ചൂണ്ടിക്കാട്ടി രമ ആരോപിച്ചു.
കണ്ണവം സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ ആവശ്യത്തിനാണ് അനൂപിനെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയതെന്നും അനൂപ് പരോളില്‍ ഇറങ്ങിയപ്പോള്‍ ചെയ്ത കുറ്റകൃത്യമാണോയിതെന്ന് പോലീസ് വ്യക്തമാക്കണമെന്നും രമ പറഞ്ഞു.
രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം