മോ​സ്കോ: 19-ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച അ​തി​വി​ശാ​ല അ​ഴു​ക്കു​ചാ​ൽ ശൃം​ഖ​ല ചു​റ്റി​ക്കാ​ണാ​നെ​ത്തി​യ സം​ഘ​ത്തി​ലെ മൂ​ന്ന് സ​ഞ്ചാ​രി​ക​ൾ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​ങ്ങി​മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

മോ​സ്കോ ന​ഗ​ര​ത്തി​ലെ ഭൂ​ഗ​ർ​ഭ അ​ഴു​ക്കു​ചാ​ലു​ക​ൾ​ക്കു​ള്ളി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗൈ​ഡ​ഡ് ടൂ​റി​നാ​യി എ​ത്തി​യ സം​ഘം അ​ഴു​ക്കു​ചാ​ലി​നു​ള്ളി​ൽ നി​ൽ​ക്ക​വെ, ക​ന​ത്ത മ​ഴ പെ​യ്ത് ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു.

അ​ഴു​ക്കു​ചാ​ലി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​ർ​ക്ക് സു​ര​ക്ഷ​യ്ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ഭൂ​ഗ​ർ​ഭ ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നാ​യി​ല്ല. ക​ന​ത്ത ഒ​ഴു​ക്കി​നെ​ത്തു​ട​ർ​ന്ന് ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തു​ള്ള മോ​സ്കാ ന​ദി​യി​ലേ​ക്ക് നി​ര​ങ്ങി​നീ​ങ്ങി​യി​രു​ന്നു,

അ​ഴു​ക്കു​ചാ​ലി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക‌​യാ​ണെ​ന്നും ടൂ​ർ ഓ​പ്പ​റേ​റ്റ​റെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.