അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളണമെന്ന് മാതാവ്
Monday, August 21, 2023 3:50 PM IST
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിക്കെതിരേ ഷുക്കൂറിന്റെ അമ്മ ആതിക്ക സിബിഐ കോടതിയില്‍. സിപിഎം നേതാക്കളായ പി.ജയരാജനും, ടി.വി.രാജേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് സാക്ഷികളുണ്ട്.
കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ട്. പ്രഥമദ്യഷ്ട്യാ തെളിവുകളില്ലെന്ന പ്രതികളുടെ വാദം തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു.
തങ്ങള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കാട്ടിയാണ് കേസിലെ പ്രതികളായ പി.ജയരാജനും, ടി.വി.രാജേഷും നേരത്തേ സിബിഐ കോടതിയെ സമീപിച്ചത്. അതിനാല്‍ വിചാരണയ്ക്ക് മുമ്പ് തന്നെ തങ്ങളെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഈ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ഷുക്കൂറിന്റെ മാതാവ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും.