ഉഡാന്റെ ചിറകൊടിഞ്ഞു; പറക്കുന്നില്ലെന്ന് ഖാർഗെ
Saturday, August 19, 2023 8:00 PM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രധാനപദ്ധതിയായ ഉഡാൻ 93 ശതമാനം റൂട്ടുകളിലും പ്രവർത്തിക്കുന്നില്ലെന്ന് സിഎജി റിപ്പോർട്ടിൽനിന്ന് വ്യക്തമായതായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ആഭ്യന്തര വിമാനസർവീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016 ആണ് പദ്ധതി നടപ്പിലാക്കിയത്. സിഎജി റിപ്പോർട്ട് അനുസരിച്ച് 93 ശതമാനം റൂട്ടുകളിലും പദ്ധതി പ്രവർത്തിക്കുന്നില്ല. എയർ ലൈനുകളുടെ ഓഡിറ്റ് നടത്തിയിട്ടില്ല.
കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഹെലികോപ്റ്റർ പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്ന് ഖാർഗെ പറഞ്ഞു. മോദിയുടെ വാഗ്ദാനങ്ങൾ വാഗ്ദാനങ്ങൾ മാത്രമാണെന്നതിന്റെ ഒരു ഉദാഹരണമാണിതെനും ഖാർഗെ എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു.