ഛത്തീസ്ഗഡിലേക്ക് അരവിന്ദ് കേജരിവാളും ഭഗവന്ത് മന്നും
Saturday, August 19, 2023 7:36 AM IST
റായ്പുർ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഡിലേക്ക് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാൾ എത്തുന്നു. ശനിയാഴ്ച ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ നടക്കുന്ന പരിപാടിൽ കേജരിവാൾ പങ്കെടുക്കും.
അഞ്ച് മാസത്തിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ യാത്രയാണിത്. കേജരിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും റായ്പുരിലെത്തും.
ഛത്തീസ്ഗഢിൽ അധികാരത്തിലെത്തിയാൽ തന്റെ പാർട്ടി എന്ത് നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള ഗ്യാരണ്ടി കാർഡ് കേജരിവാൾ ഛത്തീസ്ഗഡിലെ ജനങ്ങൾക്കായി പുറത്തിറക്കുമെന്ന് എഎപി സംസ്ഥാന ഘടകം മേധാവി കോമൾ ഹുപേണ്ടി പറഞ്ഞു.
2018 ലെ ഛത്തീസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ആദ്യമായി ഭാഗ്യം പരീക്ഷിക്കുകയും 90 സീറ്റുകളിൽ 85 എണ്ണത്തിലും സ്ഥാനാർഥികളെ നിർത്തുകയും ചെയ്തെങ്കിലും വിജയം നേടാനായില്ല.