കണ്ടെയ്നര്‍ ലോറി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
Friday, August 18, 2023 7:57 PM IST
കൊച്ചി: നാറ്റ്പാക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ബാറ്റ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്നര്‍-ട്രെയിലര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ നാലുമുതല്‍ പണിമുടക്കുമെന്ന് ട്രേഡ് യൂണിയന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യം ഉന്നയിച്ച് ലേബര്‍ കമ്മീഷന് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
തൊഴിലാളികളുടെ ബോണസ് ഓണത്തിന് മുന്‍പ് വിതരണം ചെയ്യണമെന്നും ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, യൂണിയന് നേതാക്കളായ എം. ജമാല്‍കുട്ടി, ജോയി ജോസഫ്, ഷെമീര്‍ വളവത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.