ഹൈക്കോടതി പരിസരത്തെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം
Thursday, August 17, 2023 7:28 PM IST
കൊച്ചി: ഹൈക്കോടതി പരിസരത്തെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബാനര്‍ജി റോഡില്‍ ലാലന് ടവറിലുള്ള എസ്ബിഐയുടെ രണ്ട് എടിഎമ്മുകളിലാണ് കവര്‍ച്ചാശ്രമം നടന്നത്.
എടിഎം മെഷീനുകളുടെ ഡയല്പാഡും ഡോറും തകര്‍ത്ത നിലയിലാണ്. മെഷീന്റെ പ്ലാസ്റ്റിക് മോള്‍ഡ് ഇളക്കിമാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ബാങ്ക് ഉദ്യോഗസ്ഥര്‍ എടിഎം സെന്ററില്‍ പണം നിറയ്ക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണെന്ന് ച്ചാലെ സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. ഓഗസ്റ്റ് 15, 16 തീയതികളിൽ ഒന്നിലെ രാത്രിയിൽ കവര്‍ച്ചാശ്രമം നടന്നിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.