ഓണത്തിന് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷല്‍ ട്രെയിന്‍
Thursday, August 17, 2023 3:50 PM IST
തിരുവനന്തപുരം: ഓണത്തിന് ചെന്നൈയില്‍നിന്ന് സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഈ മാസം 26ന് ചെന്നൈ താംബരത്ത് നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്കാണ് സര്‍വീസ്.
27ന് കൊച്ചുവേളിയില്‍ നിന്ന് തിരികെ താംബരത്തേക്കും സര്‍വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ടിക്കറ്റുകള്‍ എടുക്കാമെന്നും റെയില്‍വേ അറിയിച്ചു.