തെരഞ്ഞെടുപ്പ് അട്ടിമറിശ്രമം; ട്രംപിനെ ജോർജിയയിലും പ്രതിചേർത്തു
Tuesday, August 15, 2023 7:12 PM IST
വാഷിംഗ്ടൺ ഡിസി: 2020-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്തെ വോട്ടിംഗ് ഫലം അട്ടിമറിക്കാൻ നോക്കിയെന്ന കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അഞ്ച് മാസത്തിനിടെ സമാനമായ നാലാം കേസിലാണ് ട്രംപിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
ട്രംപിനൊപ്പം മറ്റ് 18 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 98 പേജ് നീളമുള്ള കുറ്റപത്രത്തിൽ 41 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഓഗസ്റ്റ് 25-ന് മുമ്പായി ട്രംപ് ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരാകണമെന്നാണ് അറിയിപ്പ്.
ഇതിനിടെ, തനിക്കെതിരായി ചുമത്തിയിട്ടുള്ള 13 കുറ്റങ്ങളും നിഷേധിച്ച് ട്രംപ് രംഗത്തെത്തി. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.