നു​ഹ് വ​ർ​ഗീ​യ ക​ലാ​പം: പ​ശു​സം​ര​ക്ഷ​ക നേ​താ​വ് ബി​ട്ടു ബ​ജ്റം​ഗി അ​റ​സ്റ്റി​ൽ
നു​ഹ് വ​ർ​ഗീ​യ ക​ലാ​പം: പ​ശു​സം​ര​ക്ഷ​ക നേ​താ​വ് ബി​ട്ടു ബ​ജ്റം​ഗി അ​റ​സ്റ്റി​ൽ
Tuesday, August 15, 2023 9:50 PM IST
ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ നു​ഹ് വ​ർ​ഗീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ശു​സം​ര​ക്ഷ​ക നേ​താ​വ് ബി​ട്ടു ബ​ജ്റം​ഗി അ​റ​സ്റ്റി​ൽ. ചൊ​വ്വാ​ഴ്ച ഫ​രീ​ദാ​ബാ​ദി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 230 പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 79 പേ​ർ അ​റ​സ്റ്റി​ലാ​യി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​ത്തി​ലാ​ണ് ബി​ട്ടു ബ​ജ്റം​ഗി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കാ​വി വ​സ്ത്രം ധ​രി​ച്ച് സ്ലോ ​മോ​ഷ​നി​ൽ ഇ​യാ​ൾ ന​ട​ന്നു​പോ​കു​ന്ന വി​ഡി​യോ​യി​ൽ ആ​യു​ധ​ങ്ങ​ൾ കാ​ണി​ക്കു​ക​യും മു​സ്‍​ലിം​ക​ൾ​ക്കെ​തി​രാ​യ പ്ര​കോ​പ​ന ഗാ​നം ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഹ​രി​യാ​ന​യി​ലെ നു​ഹി​ൽ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ലേ​ക്ക് ന​യി​ച്ച വി​എ​ച്ച്പി റാ​ലി​യി​ൽ ബി​ട്ടു ബ​ജ്റം​ഗി​യും പ​ങ്കെ​ടു​ത്തി​രു​ന്നു.


ക​ലാ​പ​ത്തി​ൽ ര​ണ്ട് ഹോം ​ഗാ​ർ​ഡു​മാ​രും ഇ​മാ​മു​മ​ട​ക്കം ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നൂ​ഹ് ജി​ല്ല​യി​ലെ ന​ന്ദ് ഗ്രാ​മ​ത്തി​ൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് സം​ഘ​ടി​പ്പി​ച്ച ബ്രി​ജ് മ​ണ്ഡ​ൽ ജ​ലാ​ഭി​ഷേ​ക് യാ​ത്ര​യാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.
Related News
<