ന്യൂ​ഡ​ൽ​ഹി: സു​ല​ഭ് ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നും ശു​ചി​ത്വ സ​ന്ദേ​ശ പ്ര​ചാ​ര​ക​നു​മാ​യ ബി​ന്ധേ​ശ്വ​ർ പ​ഥ​ക്(80) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ഡ​ൽ​ഹി എം​യി​സി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

രാ​ജ്യ​ത്താ​ക​മാ​നം ല‍​ക്ഷ​ക്ക​ണ​ക്കി​ന് ഗാ​ർ​ഹി​ക ശു​ചി​മു​റി​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി ശു​ചി​ത്വ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച വ്യ​ക്തി​യാ​ണ് പ​ഥ​ക്. സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും പ​ഥ​ക് ശ്ര​ദ്ധ പ​തി​പ്പി​ച്ചി​രു​ന്നു. ശു​ചി​മു​റി മാ​ലി​ന്യം കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക്ക് അ​ന്ത്യം വ​രു​ത്താ​നും അ​ദ്ദേ​ഹം പ്ര​യ​ത്നി​ച്ചു.

സ്വഛ് ​റെ​യി​ൽ മി​ഷ​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി 2016-ൽ ​പ​ഥ​ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. പ​ഥ​കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.