ഖേഴ്സണിൽ റഷ്യൻ ആക്രമണം; നവജാതശിശു അടക്കം ഏഴ് പേർ മരിച്ചു
Monday, August 14, 2023 2:13 AM IST
കീവ്: ദക്ഷിണ യുക്രെയ്നിലെ ഖേഴ്സൺ നഗരത്തിൽ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ 23 ദിവസം പ്രായമുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു.
ഷിരോക ബാൽക മേഖലയിൽ ഞായറാഴ്ച ഉച്ചയോടെ നടന്ന ഷെല്ലിംഗിലാണ് 23 ദിവസം പ്രായമുള്ള പെൺകുട്ടിയും കുട്ടിയുടെ മാതാപിതാക്കളും 12 വയസുള്ള സഹോദരനും കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് മുകളിലേക്ക് ഷെൽ പതിക്കുകയായിരുന്നു.
സ്റ്റാനിസ്ലാവ് മേഖലയിലെ ഗ്രാമത്തിൽ ഷെൽ പതിച്ച് രണ്ട് പേർ മരിച്ചെന്നും അധികൃതർ അറിയിച്ചു.