കൊ​ച്ചി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ. ഓ​ഗ​സ്റ്റ് 15ന് ​വെ​റും 20 രൂ​പ​യ്ക്ക് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യാം.

അ​ന്നേ ദി​വ​സം മെ​ട്രോ യാ​ത്ര​ക്കാ​യു​ള്ള പ​ര​മാ​വ​ധി ടി​ക്ക​റ്റ് നി​ര​ക്ക് 20 രൂ​പ ആ​യി​രി​ക്കും. 30, 40, 50, 60 രൂ​പ ടി​ക്ക​റ്റു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 10,20,30,40 രൂ​പ വീ​തം ഇ​ള​വ് ല​ഭി​ക്കും. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് പ​ത്ത് രൂ​പ​യാ​യി തു​ട​രും.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 11 വ​രെ ഈ ​നി​ര​ക്കു​ക​ൾ തു​ട​രും. പേ​പ്പ​ർ ക്യൂ ​ആ​ർ, ഡി​ജി​റ്റ​ൽ ക്യൂ​ആ​ർ, കൊ​ച്ചി വ​ൺ കാ​ർ​ഡ് എ​ന്നി​വ​യ്ക്ക് ഈ ​ഇ​ള​വു​ക​ൾ ല​ഭി​ക്കും. കൊ​ച്ചി വ​ൺ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ക്യാ​ഷ്ബാ​ക്ക് ആ​യാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക.

ജൂ​ലൈ​യി​ൽ ദി​വ​സേ​ന ശ​രാ​ശ​രി 85,545 ആ​ളു​ക​ളാ​ണ് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. ഓ​ഗ​സ്റ്റി​ൽ ഇ​തു​വ​രെ​യു​ള്ള ദി​വ​സേ​ന യാ​ത്ര​ക്കാ​രു​ടെ ശ​രാ​ശ​രി എ​ണ്ണം 89,401 ആ​ണ്. വി​വി​ധ ഓ​ഫ​റു​ക​ളും യാ​ത്രാ പാ​സു​ക​ളും സ്ഥി​രം യാ​ത്രി​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

ഓ​ണം അ​വ​ധി​ക്കാ​ല​ത്ത് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ മെ​ട്രോ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഇ​തി​നാ​യി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.