ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ മണിപ്പുരിലെ കുക്കി-മെയ്തി വിഭാഗങ്ങളുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതെയെന്ന് കേന്ദ്ര ഇന്‍റെലിജന്‍സ് റിപ്പോര്‍ട്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അടക്കമുളള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി.

40000ല്‍ അധികം ആളുകള്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തുമെന്നാണ് വിലയിരുത്തല്‍. ചെങ്കോട്ടയിലേക്ക് എത്തുന്ന ആളുകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.

എന്‍എസ്ജി, ഡല്‍ഹി പോലീസ്, സിഐഎസ്എഫ് എന്നിങ്ങനെ ത്രിതല സുരക്ഷാ സംവിധാനമാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. ചെങ്കോട്ടയ്ക്ക് ചുറ്റും 10000ല്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

ഡല്‍ഹിയിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. വാഹന പരിശോധനയും കര്‍ശനമാക്കി. ചെന്നൈ, ബംഗളൂരു, കോല്‍ക്കത്ത, ബോംബെ തുടങ്ങിയ നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.