അക്ഷയ് കുമാറിനെ തല്ലിയാൽ 10 ലക്ഷം: "ഓ മൈ ഗോഡിനെതിരേ' ഹിന്ദുത്വ സംഘടന
വെബ് ഡെസ്ക്
Sunday, August 13, 2023 12:27 PM IST
മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍.
നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസിനെതിരെ കഴിഞ്ഞ ദിവസം ആഗ്രയിൽ രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ആത്മിയ നേതാവ് സാധ്വി ഋതംഭരയും അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ഹിന്ദു ദൈവങ്ങളെ സിനിമയിലൂടെ അപമാനിക്കുകയാണ്. ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഓ മൈ ഗോഡില്‍' ശിവന്‍റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണിത്. ആദ്യ ദിനത്തില്‍ ഒമ്പതുകോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.