മലപ്പുറത്ത് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
Sunday, August 13, 2023 9:20 AM IST
മലപ്പുറം: മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. മലപ്പുറത്തെ നാലിടങ്ങളിലായാണ് പരിശോധന നടക്കുന്നത്.
വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം.
നേരത്തേ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍വാലി എന്ന കേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ പിഎഫ്ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ പരിശോധന നടക്കുന്നത്.