17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി; രണ്ടുപേർ അറസ്റ്റിൽ
Saturday, August 12, 2023 11:55 PM IST
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ.
ഓച്ചിറ രാധാഭവനത്തിൽ രാഹുൽ(അമ്മിണി-28), തഴവ കാഞ്ഞിരത്തിനാൽ വീട്ടിൽ രാജേഷ്(39) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
17 വയസുള്ള ഓച്ചിറ സ്വദേശിനിയായ പെൺകുട്ടിയെ വൈഫൈ കണക്ഷൻ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ കാറിൽ കയറ്റിക്കൊണ്ട് പോയത്. തുടർന്ന് കായംകുളം ബോട്ട്ജെട്ടിക്ക് സമീപത്ത് വച്ച് പെൺകുട്ടിക്ക് നിർബന്ധപൂർവം മദ്യം നൽകുകയായിരുന്നു.