അ​ത്ര സേ​ഫ് അ​ല്ല കു​ട്ടി​ക​ളു​ടെ യു​ട്യൂ​ബ് കാ​ഴ്ച; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
അ​ത്ര സേ​ഫ് അ​ല്ല കു​ട്ടി​ക​ളു​ടെ യു​ട്യൂ​ബ് കാ​ഴ്ച; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
Saturday, August 12, 2023 11:17 PM IST
കൊ​ച്ചി: കു​ട്ടി​ക​ളു​ടെ വാ​ശി മാ​റ്റാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​ച്ചെ​ടു​ക്കാ​നും യു​ട്യൂ​ബ് വീ​ഡി​യോ പ്ലേ ​ചെ​യ്ത് കൊ​ടു​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്.

കു​ട്ടി​ക​ളു​ടെ യു​ട്യൂ​ബ് കാ​ഴ്ച അ​ത്ര സേ​ഫ് അ​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. യു​ട്യൂ​ബി​ല്‍ കു​ട്ടി​ക​ള്‍ എ​ന്ത് കാ​ണു​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് പ​ല ര​ക്ഷി​താ​ക്ക​ള്‍​ക്കും അ​റി​യി​ല്ല. മൊ​ബൈ​ല്‍ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ അ​ക്ര​മാ​സ​ക്ത​രാ​കു​ന്ന കു​ട്ടി​ക​ളു​മു​ണ്ട്.

നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ യൂ​ട്യൂ​ബ് അ​വ​രു​ടേ​താ​യ പോ​ളി​സി​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തു​കൊ​ണ്ട് ര​ക്ഷി​താ​ക്ക​ള്‍ ക​രു​തു​ന്ന​ത് ഈ ​ഇ​ടം കു​ട്ടി​ക​ള്‍​ക്ക് സ്വ​ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള​താ​ണെ​ന്നാ​ണ്.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ, ലൈം​ഗി​ക ഉ​ള്ള​ട​ക്കം, ന​ഗ്ന​ത തു​ട​ങ്ങി​യ​വ​യൊ​ക്കെ അ​ല്‍​ഗോ​രി​തം മു​ഖേ​ന പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും യു​ട്യൂ​ബി​ല്‍ ഒ​രു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ അ​പ്‌​ലോ​ഡ് ആ​വു​ക. എ​ന്നാ​ല്‍ അ​വ​യെ ക​ബ​ളി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ വീ​ഡി​യോ​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളും ഏ​റെ​യാ​ണ്.


വീ​ഡി​യോ​യി​ലെ ക​ണ്ട​ന്‍റ് യു​ട്യൂ​ബ് നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ മാ​ത്രം എ​വി​ടെ​യാ​ണ് തെ​റ്റു പ​റ്റി​യ​തെ​ന്ന് ക​ണ്ടെ​ത്തി അ​ല്‍​ഗോ​രി​ത​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ക​യാ​ണ് യൂ​ട്യൂ​ബ് ചെ​യ്യാ​റു​ള്ള​തെ​ന്നാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ നി​യ​മാ​വ​ലി​ക​ളൊ​ക്കെ മ​റി​ക​ട​ന്ന് പോ​ണോ​ഗ്ര​ഫി​ക് ഇ​മേ​ജു​ക​ള്‍, ലൈം​ഗി​ക​ത, ലൈം​ഗി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, ന​ഗ്ന​ത, അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ള്‍, മോ​ശം ഭാ​ഷ, ര​ക്തം അ​ല്ലെ​ങ്കി​ല്‍ അ​ത്ത​ര​ത്തി​ല്‍ അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ള്‍, പ്രേ​ക്ഷ​ക​രെ തെ​റ്റി​ധ​രി​പ്പി​ക്കും വി​ധ​ത്തി​ലു​ള്ള ഇ​മേ​ജു​ക​ള്‍, ആ​ക്ഷേ​പ വാ​ക്കു​ക​ള്‍, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ പ​ല വീ​ഡി​യോ​ക​ളും ഇ​പ്പോ​ഴും യു​ട്യൂ​ബി​ല്‍ ല​ഭ്യ​മാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<