സിദ്ദിഖിന്റെ വീട്ടിലെത്തി ഉറ്റവരെ ആശ്വസിപ്പിച്ച് സൂര്യ
Saturday, August 12, 2023 9:01 PM IST
കൊച്ചി: അന്തരിച്ച സംവിധായകന് സിദ്ദിഖിന്റെ വീട്ടിലെത്തി നടന് സൂര്യ. കാക്കനാട് നവോദയ മനയ്ക്കടവിലെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് സൂര്യ എത്തിയത്.
സിദ്ദിഖിന്റെ ചിത്രത്തിന് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച സൂര്യ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വീട്ടിലെ സിദ്ദിഖിന്റെ ചിത്രങ്ങള്‍ക്ക് മുന്നിലും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങള്‍ക്ക് മുന്നിലും ഏറെനേരം ചെലവഴിച്ച ശേഷമാണ് സൂര്യ മടങ്ങിയത്.
സിദ്ദിഖിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പും സൂര്യ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
"ഫ്രണ്ട്സ്' സിനിമ തനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അഭിനേതാക്കള്‍ക്ക് പ്രചോദനം നല്കുന്ന സംവിധായകനായിരുന്നു അദ്ദേഹം. സിനിമയൊരുക്കുന്നത് ആസ്വദിക്കാന്‍ അദ്ദേഹം പഠിപ്പിച്ചിരുന്നു. സ്വന്തം കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണ്. തന്റെ തുടക്കകാലത്ത് ഇത്രയും വിശ്വാസം അര്‍പ്പിച്ചതിന് നന്ദി എന്നും അനുശോചന കുറിപ്പില്‍ സൂര്യ കുറിച്ചിരുന്നു.