ആരാകും ജലരാജാവ്..? ഫൈനലില്‍ പോരാടുന്ന വള്ളങ്ങള്‍
ആരാകും ജലരാജാവ്..? ഫൈനലില്‍ പോരാടുന്ന വള്ളങ്ങള്‍
Saturday, August 12, 2023 4:37 PM IST
സ്വന്തം ലേഖകൻ
ആലപ്പുഴ: നെഹ്റു ട്രോഫിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. വീയപുരം( പിബിസി പള്ളാത്തുരുത്തി) നടുഭാഗം (യുബിസി കൈനകരി) ചമ്പക്കുളം ( കെടിബിസി കുമരകം) കാട്ടില്‍ തെക്കേതില്‍ (കെപിബിസി കേരള) എന്നിവരാണ് ഫൈനലിലെത്തിയത്.

സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. രണ്ടാം ഹീറ്റ്സിൽനിന്നാണ് നടുഭാഗം, ചമ്പക്കുളം വള്ളങ്ങൾ ഫൈനലിന് യോഗ്യത നേടിയത്.

അതേസമയം, നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ആലപ്പുഴയിൽ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി എത്താതിരുന്നത്.


ഉച്ചയ്ക്ക് രണ്ടിന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പകരം മന്ത്രി സജി ചെറിയാനാണ് ജലമാമാങ്കം ഉദ്ഘാടനം ചെയ്തത്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<