അന്വേഷണ മികവിനുള്ള കേന്ദ്ര മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തിലെ ഒന്‍പത് പോലീസുകാര്‍ക്ക് പുരസ്കാരം
Saturday, August 12, 2023 1:36 PM IST
ന്യൂഡല്‍ഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഒന്‍പത് പോലീസുകാരും പുരസ്കാരത്തിന് അര്‍ഹരായി.
എസ്പിമാരായ വൈഭവ് സക്സേന, ഡി.ശില്പ, ആര് ഇളങ്കോ, അഡീഷണല്‍ എസ്പി സുല്‍ഫിക്കര്‍ എം.കെ, എസ്ഐ കെ.സാജന്, എസിപി രാജ്കുമാര്, അസിസ്റ്റന്റ് കമ്മീഷണര്‍ ദിനില്‍ ജെ.കെ, സിഐമാരായ കെ.ആര്.ബിജു, പി.ഹരിലാല്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.
കോവളത്തെ വിദേശവനിതയുടെ കൊലപാതക കേസിലെ അന്വേഷണ മികവിനാണ് ദിനില്‍ ജെ.കെയ്ക്ക് പുരസ്കാരം ലഭിച്ചത്. എംഡിഎംഎ കേസില്‍ നൈജീരിയന്‍ യുവതിയെ ഉള്‍പ്പെടെ പിടികൂടിയ കേസിലാണ് ഇളങ്കോയ്ക്ക് മെഡല്‍ ലഭിച്ചത്. കൊല്ലം വിസ്മയ കേസിലെ അന്വേഷണത്തിനാണ് രാജ്കുമാറിന് പുരസ്കാരം ലഭിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ പോലീസുകാരെ കൂടാതെ സിബിഐ, എന്‍ഐഎ ഉദ്യോഗസ്ഥരുടെ പേരും മെഡല്‍ പട്ടികയിലുണ്ട്.