ഡബിൾ ഹാളണ്ട്; ബേൺലിയെ തകർത്ത് സിറ്റി തുടങ്ങി
Saturday, August 12, 2023 7:17 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ തകർപ്പൻ ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ സിറ്റി. സൂപ്പർ താരം എർലിംഗ് ഹാളണ്ടിന്റെ ഇരട്ടഗോളിന്റെ മികവിൽ ബേൺലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചു.
നാലാം മിനിറ്റിലാണ് ഹാളണ്ട് ആദ്യം വലകുലുക്കിയത്. 36-ാം മിനിറ്റിൽ ആൽവാരസിന്റെ പാസിൽ ഹാളണ്ട് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 75-ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത റോഡ്രി സിറ്റിയുടെ ലീഡ് മൂന്നാക്കി.
യുവേഫ സൂപ്പർ കപ്പാണ് സിറ്റിയുടെ അടുത്ത മത്സരം. സെവിയ്യ ആണ് സിറ്റിയുടെ എതിരാളികൾ.