നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
Saturday, August 12, 2023 9:48 AM IST
ആ​​​​ല​​​​പ്പു​​​​ഴ: 69-ാമ​​​​ത് നെ​​​​ഹ്റു ട്രോ​​​​ഫി വ​​​​ള്ളം​​​​ക​​​​ളി ഇ​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ പു​​​​ന്ന​​​​മ​​​​ട​​​​ക്കാ​​​​യ​​​​ലി​​​​ൽ. ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​നാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​നച്ച​​​​ട​​​​ങ്ങ്. ക​​​​ര്‍ശ​​​​ന​​​​മാ​​​​യ സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ്പീ​​​​ഡ് ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ലും ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലും ക​​​​ര്‍ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. രാ​​​​വി​​​​ലെ 11ന് ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കും.

ചെ​​​​റു​​​​വ​​​​ള്ള​​​​ങ്ങ​​​​ളു​​​​ടെ ഹീ​​​​റ്റ്സാ​​​​ണ് ആ​​​​ദ്യം. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​കും ചു​​​​ണ്ട​​​​ന്‍ വ​​​​ള്ള​​​​ങ്ങ​​​​ളു​​​​ടെ ഹീ​​​​റ്റ്സും ചെ​​​​റുവ​​​​ള്ള​​​​ങ്ങ​​​​ളു​​​​ടെ ഫൈ​​​​ന​​​​ലും ന​​​​ട​​​​ക്കു​​​​ക. വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു മു​​​​ത​​​​ലാ​​​​ണ് ഫൈ​​​​ന​​​​ല്‍ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍.


ചു​​​​ണ്ട​​​​ന്‍ വ​​​​ള്ള​​​​ങ്ങ​​​​ളു​​​​ടെ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ അ​​​​ഞ്ചു ഹീ​​​​റ്റ്സു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. മി​​​​ക​​​​ച്ച സ​​​​മ​​​​യം കു​​​​റി​​​​ച്ച് ആ​​​​ദ്യ​​​​മെ​​​​ത്തു​​​​ന്ന നാ​​​​ലു വ​​​​ള്ള​​​​ങ്ങ​​​​ളാ​​​​ണ് നെ​​​​ഹ്റു ട്രോ​​​​ഫി​​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള ഫൈ​​​​ന​​​​ല്‍ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​യി ഇ​​​​റ​​​​ങ്ങു​​​​ക.

നെഹ്റു ട്രോഫി ദൂരദർശനിൽ തത്സമയം

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള ഇ​ത്ത​വ​ണ​യും ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ ത​ത്സ​മ​യം കാ​ണാം. ഡി.​ഡി. മ​ല​യാ​ളം, ഡി.​ഡി. സ്പോ​ർ​ട്സ് ചാ​ന​ലി​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു മു​തലാണ് ത​ത്സ​മ​യ സം​പ്രേ​ഷ​ണം. എ​ട്ട് കാ​മ​റ​ക​ളും എ​ച്ച്.​ഡി. ഒ.​ബി വാ​നും ദൃ​ക്സാ​ക്ഷി വി​വ​ര​ണ​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡി​ഡി നാ​ഷ​ണ​ലി​ൽ ഹി​ന്ദി ക​മ​ന്‍റ​റി ന​ൽ​കു​ന്ന​ത് ആ​ല​പ്പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷി റാ​ണി സാ​ഹ. ദൃ​ക്സാ​ക്ഷി വി​വ​ര​ണം ഇം​ഗ്ലീ​ഷി​ല്‍ ന​ല്‍കു​ന്ന​ത് എ​ജി ജോ​ർ​ജ്, ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രാ​ണ്. മ​ല​യാ​ള​ത്തി​ൽ ഹ​രി​കു​മാ​ർ വാ​ല്ലേ​ത്ത്, ജോ ​ജോ​സ​ഫ് താ​യ​ങ്ക​രി, കെ.​എ​സ്, വി​ജ​യ​നാ​ഥ് എ​ന്നി​വ​ർ ക​മ​ന്‍റ​റി ന​ൽ​കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<