മദ്യലഹരിയിലായിരുന്ന ബൈക്ക് യാത്രികനെ വിട്ടയച്ച പോലീസുകാര്‍ക്ക് സസ്പെന്ഷൻ
Friday, August 11, 2023 7:37 PM IST
തൃശൂർ: മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐമാരായ എന്‍. പ്രദീപ്, എം. അഫ്സല്, സിപിഒ ജോസ് പോള്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന്. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരാഴ്ച മുമ്പ് നഗരത്തിലെ ബാറിന് മുമ്പിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യുവാവിനെ പരിശോധനയ്ക്ക് ശേഷം ബാര്‍ പരിസരത്ത് വിട്ടയച്ചിരുന്നു. യുവാവിന്റെ ഫോണും പഴ്സും നഷ്ടപ്പെട്ടിരുന്നതായും പരാതി ഉയർന്നിരുന്നു.