ഉത്തരകൊറിയൻ സൈനികമേധാവിയെ പുറത്താക്കി കിം ജോംഗ് ഉൻ
Friday, August 11, 2023 2:16 AM IST
പ്യോഗ്യാംസ്: ഉത്തരകൊറിയയിലെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പാക് സു ഇല്ലിനെ പുറത്താക്കി. ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോംഗ് ഉൻ ആണ് ഇക്കാര്യം സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിൽ പ്രഖ്യാപിച്ചത്.
മുൻ പ്രതിരോധമന്ത്രി ജനറൽ റി യോംഗ് ജില്ലിനാണു പകരം ചുമതല നല്കിയിരിക്കുന്നത്. ആയുധ ഉത്പാദനം വർധിപ്പിക്കാനും സൈനിക അഭ്യാസങ്ങൾ വിപുലമായി നടത്താനും കിം ഉത്തരവിട്ടു.