ഭരണപ്രതിപക്ഷങ്ങൾ കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്നു: കെ.സുരേന്ദ്രൻ
Friday, August 11, 2023 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണപ്രതിപക്ഷങ്ങൾ കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കരിമണൽ കന്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല പ്രതിപക്ഷ നേതാക്കളും മാസപ്പടി വാങ്ങിയിരിക്കുകയാണ്.
നിയമസഭയ്ക്കകത്ത് ഒരു പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാനുള്ള പണിയാണ് ജനങ്ങൾ സതീശനെ ഏൽപ്പിച്ചത്. എന്നാൽ സതീശൻ പിണറായി വിജയന്റെ അടിമയായി പ്രവർത്തിക്കുകയാണ്.
തലമുണ്ഡനം ചെയതു കാശിക്കു പോവുന്നതാണു സതീശന് നല്ലത്. ഇത്രയും നാണംകെട്ട പ്രതിപക്ഷത്തെ കേരളം കണ്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.