മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും ഇനി "മാതാപിതാക്കള്‍'
Thursday, August 10, 2023 12:06 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന് ദേവിനും പെണ്‍കുഞ്ഞ് പിറന്നു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആര്യ കുഞ്ഞിന് ജന്മം നല്‍കിയത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. 2022 സെപ്റ്റംബര്‍ നാലിനായിരുന്നു സച്ചിന്‍ദേവും ആര്യയും വിവാഹിതരായത്.
ഓള് സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ തിരുവനന്തപുരം മേയറാകുന്നത്. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ.
കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന് ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന് സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്.