കൊ​ച്ചി: പ്രി​യ സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന് മ​ല​യാ​ള​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി. സി​ദ്ദി​ഖി​ന്‍റെ മൃ​ത​ശ​രീ​രം പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ അ​ട​ക്കം ചെ​യ്തു.

മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ൽ വ​ച്ച് പോ​ലീ​സ് സം​ഘം ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​. തുടർന്ന് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി, മൃ​ത​ശ​രീ​രം ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ച​ല​ച്ചി​ത്ര - രാ​ഷ്ട്രീ​യ - സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രും ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രും സി​ദ്ദി​ഖി​ന് ആ​ദ​മ​ർ​പ്പി​ക്കാ​നാ​യി മ​സ്ജി​ദി​ലും പൊ​തു​ദ​ർ​ശ​നം ന​ട​ന്ന ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും എ​ത്തി​യി​രു​ന്നു.

രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​യാ​യി​രു​ന്നു ക​ട​വ​ന്ത്ര​യി​ലെ പൊ​തു​ദ​ർ​ശ​നം. തു​ട​ര്‍​ന്ന് പ​ള്ളി​ക്ക​ര​യി​ലെ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ സി​ദ്ദി​ഖി​ന്‍റെ മൃ​ത​ശ​രീ​രം വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മ​സ്ജി​ദി​ൽ എ​ത്തി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സി​ദ്ദി​ഖി​ന്‍റെ അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം ജൂ​ലൈ 10 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.