ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്ററുടെ ഫ്ലാറ്റ് ഇഡി കണ്ടുകെട്ടി
Wednesday, August 9, 2023 12:42 PM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ചീഫ് എഡിറ്റർ പ്രബീർ പുർക്കായുടെ ഫ്ലാറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഡൽഹിയിലെ സാകേതിലെ ഫ്ലാറ്റാണ് ഇഡി കണ്ടുകെട്ടിയത്.
ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിൽ നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ചില രാഷ്ട്രീയ വിഭാഗവും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ന്യൂസ് ക്ലിക്ക് പ്രസ്താവനയിൽ പറഞ്ഞു.
പോർട്ടൽ നടത്തുന്ന കമ്പനിയിലേക്ക് 86 കോടി രൂപയിലധികം വിദേശ നിക്ഷേപം നടന്നതിനെ കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.