സംസ്ഥാനത്ത് 11 നഴ്സിംഗ് കോളജുകൾക്ക് ഭരണാനുമതി
Monday, August 7, 2023 9:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 11 നഴ്സിംഗ് കോളജുകൾക്ക് ഭരണാനുമതി. സർക്കാർ നിയന്ത്രണത്തിലായിരിക്കും പുതിയ കോളജുകൾ വരുക.
പാലക്കാട്, കാസർഗോഡ്, വയനാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ സർക്കാർ നഴ്സിംഗ് കോളജുകളും നെയ്യാറ്റിൻകര, തളിപ്പറന്പ്, ധർമ്മടം,കോന്നി, നൂറനാട് എന്നിവിടങ്ങളിൽ സർക്കാർ നിയന്ത്രിത നഴ്സിംഗ് കോളജുകളും ആവും സ്ഥാപിക്കുക.