സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കും: ശോഭാ സുരേന്ദ്രന്
Monday, August 7, 2023 8:33 PM IST
കോഴിക്കോട്: സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. താന്‍ പറഞ്ഞ പരാതികള്‍ തനിക്ക് വേണ്ടിയല്ല. പാര്‍ട്ടിക്ക് വേണ്ടിയാണ്. നേതൃത്വം ഇനി തെറ്റുകള്‍ ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും ശോഭ പറഞ്ഞു.
ആര് ചവിട്ടിത്താഴ്ത്തിയാലും താഴെ വീഴില്ല. തനിക്കെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ശോഭ പറഞ്ഞു.