കോ​ഴി​ക്കോ​ട്: വി​വാ​ദ മി​ത്ത് പ​രാ​മ​ർ​ശം ന​ട​ത്തി​യ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നി​യ​മ​സ​ഭ നി​യ​ന്ത്രി​ച്ചാ​ൽ കോ​ണ്‍​ഗ്ര​സ് സ​ഹ​ക​രി​ക്കു​മോ​യെ​ന്ന ചോ​ദ്യ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ക​യാ​ണ്. സി​പി​എം നേ​താ​ക്ക​ൾ ഖേ​ദ ്ര​ക​ട​നം ന​ട​ത്താ​ൻ​പോ​ലും ത​യാ​റാ​യി​ട്ടി​ല്ല. സ്പീ​ക്ക​ർ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കു​ക​യോ മാ​പ്പ് പ​റ​യു​ക​യോ ചെ​യ്യാ​തെ വി​വാ​ദം അ​വ​സാ​നി​ക്കി​ല്ലെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.