പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിസോർട്ട് കണ്ടുകെട്ടി
Saturday, August 5, 2023 6:40 PM IST
ഇടുക്കി: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിസോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ.അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഇടുക്കി മാങ്കുളത്ത് "മൂന്നാർ വില്ല വിസ്ത' എന്ന റിസോർട്ടിനെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്.
2.53 കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന വസ്തുവാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി. 6.75 ഏക്കർ ഭൂമിയിൽ നാല് വില്ലകൾ ഉൾപ്പെടുന്നതാണ് വസ്തു. പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ഇഡിയുടെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു.
തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികൾക്ക് ഈ റിസോർട്ടുമായി ബന്ധമുണ്ടെന്ന് എൻഐഎ മുൻപ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടിയുണ്ടായത്.