ആത്മാഭിമാനം പണയപ്പെടുത്താനില്ല; കോടതി മുറിയിൽ രാജി പ്രഖ്യാപിച്ച് ഹൈക്കോടതി ജഡ്ജി
Saturday, August 5, 2023 1:15 AM IST
നാഗ്പുർ: കോടതിയിൽ മുറിയിൽ അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തി ബോംബെ ഹൈക്കോടതി ജഡ്ജി രോഹിത് ദേവ്. നാഗ്പുർ ബെഞ്ച് സ്ഥിതി ചെയ്യുന്ന കോടതിയിലാണ് ജസ്റ്റീസ് ദേവ് പ്രഖ്യാപനം നടത്തിയത്.
ആത്മാഭിമാനം പണയം വയ്ക്കാനാകില്ലെന്ന പ്രഖ്യാപനത്തോടെയായിരുന്നു രാജി. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നും ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
2017ലാണ് ജസ്റ്റീസ് ദേവ് ബോംബെ ഹൈക്കോടതി ജഡ്ജിയായത്. ഇദ്ദേഹത്തിന് 2025 ഡിസംബർ വരെ കാലാവധിയുണ്ടായിരുന്നു.