18 വർഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; ട്രൂഡോയും ഭാര്യ സോഫിയും വേർപിരിയുന്നു
Thursday, August 3, 2023 3:37 AM IST
ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയറും വേർപിരിയുന്നു. 18 വർഷത്തെ ദാമ്പത്യജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ആഴത്തിലുള്ള സ്നേഹവും ബഹുമാനവും ഉള്ള അടുത്ത കു ടുംബമായി തുടരുമെന്ന് ദമ്പതികൾ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
2005 മേയിലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. സേവ്യർ (15), എല്ലഗ്രേസ് (14), ഹാഡ്രിയന്‍ (ഒമ്പത് ). കുട്ടികളുടെ ക്ഷേമത്തിനായി ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും 51 കാരനായ ട്രൂഡോയും 48 കാരിയായ ഗ്രിഗോയറും അഭ്യർഥിച്ചു.
ദമ്പതികൾ വേർപിരിയൽ കരാറിൽ ഒപ്പുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.