കോവിഡിനു ശേഷം അവയവമാറ്റ ശസ്ത്രക്രിയയിൽ വൻവർധന
Wednesday, August 2, 2023 4:28 AM IST
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കുശേഷം രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രീയകളുടെ എണ്ണം വർധിച്ചതായി നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാറ്റ് ഓർഗനൈസേഷന്റെ കണക്കുകൾ. ഈ വർഷം ഇതുവരെ രാജ്യത്ത് 7,017 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്.
2022 ൽ ഇത് 16.041 ആയിരുന്നു. 2021 നേക്കാൾ 31 ശതമാനത്തിന്റെ വർധനയാണ് ഇതെന്നും ഓർഗനൈസേഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യസഹമന്ത്രി എസ്.പി. സിംഗ് ബാഗെൽ രാജ്യസഭയെ അറിയിച്ചു.