തൃ​ശൂ​ർ: വ​നി​താ നേ​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​വി. വൈ​ശാ​ഖ​നെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​മാ​യി സി​പി​എം.

വൈ​ശാ​ഖ​നെ​തി​രെ ത​രം​താ​ഴ്ത്ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​ന്ന് ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. അ​ച്ച​ട​ക്ക​ന​ട​പ​ടി​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കും.

നേ​ര​ത്തെ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ജാ​ഥ​യു​ടെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ വൈ​ശാ​ഖ​നെ പാ​ർ​ട്ടി നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.