ഇന്ത്യൻ വംശജ ചേതന മാരു ബുക്കർ പ്രാഥമിക പട്ടികയിൽ
Tuesday, August 1, 2023 11:15 PM IST
ലണ്ടൻ: വിഖ്യാത സാഹിത്യ പുരസ്കാരമായ മാൻ ബുക്കർ പ്രൈസിന്റെ പ്രാഥമിക പട്ടികയിൽ ഇടംനേടി ഇന്ത്യൻ വംശജ ചേതന മാരുവിന്റെ "വെസ്റ്റേൺ ലെയ്ൻ'.
പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന 13 പുസ്തകങ്ങളുടെ പട്ടികയിലാണ് മാരുവിന്റെ കൃതിയും ഇടംനേടിയത്. അന്തിമപട്ടികയിൽ ഇടംനേടുന്ന ആറ് പുസ്തകങ്ങളിലൊന്നാകാൻ വെസ്റ്റേൺ ലെയ്നിന് കഴിയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സാഹിത്യപ്രേമികൾ.
കെനിയയിലേക്ക് കുടിയേറിയ ഗുജറാത്തി വംശജരുടെ മകളായ മാരു, ബ്രിട്ടിഷ് - ഗുജറാത്തി വേരുകളുള്ള ഗോപി എന്ന 11 വയസുകാരി പെൺകുട്ടിയുടെ കഥയാണ് സ്ക്വാഷ് പശ്ചാത്തലത്തിന്റെ സഹായത്തോടെ വെസ്റ്റേൺ ലെയ്നിൽ അവതരിപ്പിച്ചത്.