പിഞ്ചുകുഞ്ഞിന്റെ അരുംകൊല; ആലുവ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എല്‍ഡിഎഫ്
Monday, July 31, 2023 4:07 PM IST
കൊച്ചി: അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ആലുവ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എല്‍ഡിഎഫ്.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ മാര്‍ക്കറ്റ് നവീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം. നഗരസഭാ വളപ്പില്‍ ശവപ്പെട്ടിയുടെ മാതൃക സ്ഥാപിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ആലുവ മാര്‍ക്കറ്റിലെ വിജനമായ സ്ഥലത്തുവച്ചായിരുന്നു അഞ്ച് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശം ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ നഗരസഭയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും വിമര്‍ശനം ഉയര്‍ന്നിരുന്നു.