സാങ്കേതിക തകരാർ; ട്രിച്ചി-ഷാർജ വിമാനം അടിയന്തരമായി നിലത്തിറക്കി
Monday, July 31, 2023 12:33 PM IST
തിരുവനന്തപുരം: ട്രിച്ചി-ഷാർജ എയർഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി.
154 യാത്രക്കാരുമായി രാവിലെ 10.15ന് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് 613 വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.
എല്ലാ വിധ മുൻകരുതലുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. 11.41ന് വിമാനം സുരക്ഷിതമായി ലാൻഡിംഗ് ചെയ്തുവെന്നാണ് വിവരം.