ജയ്പൂര്‍-മുംബൈ ട്രെയിനില്‍ വെടിവയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
Monday, July 31, 2023 8:35 AM IST
മുംബൈ: ജയ്പൂര്‍-മുംബൈ ട്രെയിനില്‍ വെടിവയ്പ്പ്. ആര്‍പിഎഫ് എഎസ്ഐ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തത്.
ഇയാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെ അഞ്ചിന് ജയ്പൂര്‍-മുംബൈ എക്സ്പ്രസിന്‍റെ ബി 5 കോച്ചിലാണ് സംഭവം.
ട്രെയിന്‍ മീരാ റോഡ് സ്‌റ്റേഷന് സമീപമെത്തിയപ്പോള്‍ ജവാന്‍ സഹയാത്രികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.