പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; കോളജ് വിദ്യാർഥി അറസ്റ്റിൽ
Monday, July 31, 2023 5:41 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. ബല്ലിയയിലാണ് സംഭവം.
19കാരനായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അതുല്‍ മിശ്രക്കെതിരെയാണ് കേസ്. പെണ്‍കുട്ടിയുടെ മാതാവാണ് പരാതിക്കാരി.
പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ വച്ച് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.